May 9, 2026

യൂത്ത് ലീഗ് യുവജനയാത്ര: പഞ്ചായത്ത്തല പദയാത്രകള്‍ക്ക് ജില്ലയില്‍ തുടക്കമായി

0
PADAYATHRAYA
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന പദയാത്രകള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. 
തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പദയാത്ര സംഘടിപ്പിച്ചു.  ജാഥാ ക്യാപ്റ്റന്‍ കെ ഖാലിദ് ചെന്നലോട് വൈസ് ക്യാപ്റ്റന്‍ ജലീല്‍ പീറ്റക്കണ്ടി, ഡയരക്ടര്‍ സഹീറുദ്ദീന്‍ പള്ളിമാലില്‍, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, എം.പി ഹഫീസലി , വി. കെ.സുലൈമാന്‍, എ.കെ.മുബശ്ശിര്‍, എ.കെ ഷക്കീര്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ ജാഥ ചെന്നലോട് വലിയ പള്ളി പരിസരത്ത് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കെയംതൊടി  ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ജാഥ കാവുംമന്ദത്ത് സമാപിച്ചു. സമാപന സമ്മേളനം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഖാലിദ് ചെന്നലോട് അദ്ധ്യക്ഷത വഹിച്ചു. നാസര്‍ തരുവണ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, ഷമീം പാറക്കണ്ടി, കെ.കെ. ഇബ്രാഹിം ഹാജി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, പി ബീരാന്‍, പി മൂസഹാജി, പി കെ പോക്കര്‍, മൊയ്തുട്ടിഹാജി, ടി കെ ആലി, വി സൈതലവി, നാസര്‍ പൊഴുതന, അബ്ബാസ് വാഫി ,കെ ടി കുഞ്ഞബ്ദുള്ള, സി കെ ഗഫൂര്‍,  ഷമീര്‍ പുതുക്കുളം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ പീറ്റക്കണ്ടി സ്വാഗതവും ട്രഷറര്‍ സഹീര്‍ പള്ളിമാലില്‍ നന്ദിയും പറഞ്ഞു. പദയാത്രക്ക് പി. പോക്കര്‍, അന്‍വറലി കെ.എച്ച്, ഷഹീര്‍ വീട്ടിക്കല്‍, സലീം വാക്കട , കെ ഹാരിസ്, ഒ.കെ ഷാഫി, ഷബീറലി കാലിക്കുനി, മുസ്തഫ കാലിക്കുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *