ഈദ് ദിനത്തില്‍ എസ്ഡിപിഐ ക്യാമ്പയിന് നടത്തി
മാനന്തവാടി:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് പരിധിയില്‍ ക്യാമ്പയിന് നടത്തി. ക്യാമ്പയിന്റെ ഭാഗമായി പ്ലക്കാര്‍ഡ് പ്രതിഷേധം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍, സെക്രട്ടറി സജീര്‍ എം ടി, വൈസ് പ്രസിഡന്റ് അലി എ.കെ, ട്രഷറര്‍ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗങ്ങളായ ആലി പി, സാദിഖ് വി, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.
ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ക്യാമ്പയിന്.




Leave a Reply