വിദ്യാര്‍ഥികളെ അനുമോദിച്ചു
അഞ്ചാംപീടിക: റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് മാതൃകയാ മദ്രസാ വിദ്യാര്‍ഥികളെ മഹല്ല് കമ്മിറ്റി ആദരിച്ചു. അഞ്ചാംപീടിക മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ഥികളായ ഇ. മുഹമ്മദ് ഫര്‍ഹാന്‍, എ. ജന്‍സില്‍, പി. മുഹമ്മദ് അദിനാന്‍, സി. മുഹമ്മദ് നാസിഹ് എന്നിവരാണ് റോഡരികില്‍ നിന്ന് ലഭിച്ച വിലപിടിപ്പുള്ള ഫോണ്‍ വെള്ളമുണ്ട സ്റ്റേഷനില്‍ എത്തി പൊലീസിന് കൈമാറിയത്. അനുമോദന യോഗത്തില്‍ മഹല്ല് പ്രസിഡന്റ് വി. അബ്ദുല്ല ഹാജി, ഹംസ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും കൈമാറി.





Leave a Reply