പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ മാക്കോട്ടു കുന്നു സാംസ്‌കാരിക കേന്ദ്രത്തിൽ വച്ചു പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ കെ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സുഭലീന സ്വാഗതവും വാർഡ് കൺവീനർമാർ ആശംസകളും അർപ്പിച്ച ചടങ്ങിൽ ഫർമസിസ്റ്റ് ദിലീപ് കുമാർ, ഡോ. ഫിദ ഫർഹത്, MPHW ദർശന മാത്യു, ആശ വർക്കർ അജിത എന്നിവർ നേതൃത്വം നൽകി.





Leave a Reply