May 8, 2026

ഗോകുലിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം വേണം: ഇ എ ശങ്കരന്‍

0
Sadas

 

നെല്ലാറച്ചാല്‍ ഉന്നതിയിലെ ഗോകുല്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ദുരൂഹമായി മരണപ്പെടാന്‍ ഉണ്ടായ സാഹചര്യം സമഗ്ര അന്വേഷണം വേണമെന്ന് ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ ഇ എ ശങ്കരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ദുരൂഹത പരിഹരിക്കാന്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണത്തിനായി വിളിച്ചുവരുത്തിയ യുവാവിനെയാണ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ ഈ വിഷയത്തില്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി ഉള്ള അന്വേഷണമാണ് വേണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *