June 27, 2026

ഗോകുലിന്റെ ലോക്കപ്പ് മരണം,;കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തി*

0
Img 20250403 114943
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുല്‍ കല്‍പ്പറ്റ പോലീസ് ലോക്കപ്പില്‍ മരിച്ചതില്‍ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തി.

ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത്, ഉന്നത പോലീസ് അധികാരികള്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാ പരമായ ശിക്ഷ നടപടി സ്വീകരിക്കുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രധിഷേധധര്‍ണ്ണ ആദിവാസി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഇ.എ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

 

ഡിസിസി ജനറല്‍ സെക്രട്ടറി എന്‍സി കൃഷ്ണകുമാര്‍,മണ്ഡലം പ്രസിഡന്റ്മാരായ സനില്‍ ജോണ്‍, കെകെ ബാബു, എ.എക്‌സ് ജോസഫ്, എഎസ് വിജയ, ബാലസുബ്രമണഖന്‍,സീതവിജയന്‍, എം.യു ജോര്‍ജ്, സി റഷീദ്, സുജിത്ത്, സന്തോഷ്, എ.ആര്‍ മോഹനന്‍,സിറില്‍ജോസ്, അയ്യപ്പന്‍,മത്യാസ്, നാരായണന്‍ കോട്ടങ്കര, റോയ് ജേക്കബ്,നൗഫല്‍,ജോസ്,ഐസക്ക്,ബാബു,ഉമേഷ്,ജയശ്രീ, ആമിന,ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രായപൂര്‍ത്തി ആകാത്ത ഗോകുലിനെ നിയമ വിരുദ്ധമായി പോലീസ് കസ്റ്റഡിയില്‍ വെക്കുകയും, 12സിസിടിവി ക്യാമറ യും, നിരവധി പോലീസുകാരും ഉള്ള സ്റ്റേഷനില്‍ രാവിലെ ശുചിമുറിയില്‍ ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങി മരിച്ചു എന്നത് അവിശ്വസനീയമാണ്. പ്രായപൂര്‍ത്തി ആവാത്ത ഗോകുലിന്റെ ആധാര്‍ കാര്‍ഡ് പോലീസ് വാങ്ങിവെച്ചിട്ട് 18 വയസ്സ് ആയെന്ന് രേഖപെടുത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.പത്താം ക്ലാസ്സ് പാസ്സായഗോകുലും ഒന്നിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയും സ്‌നേഹബന്ധത്തി ലായിരുന്നു എന്നാണ് അറിയുന്നത്. കോഴിക്കോട് വെച്ച് വനിതാ സെല്‍ മുഖേന ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തി ക്കുകയുംപെണ്‍കുട്ടിയെ സഖി ഹോസ്റ്റലില്‍ ആക്കി. ഗോകുലിനെ നിയമവിരുദ്ധമായി കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ് ലോക്കപ്പില്‍ ആക്കുകയുമാണ് ചെയ്തത്.മരണത്തില്‍ കുടുംബത്തിനും, പൊതു സമൂഹത്തിനും സംശയങ്ങള്‍ ഉണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *