സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി
തരുവണ: സി പി ഐ എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.ഭരണഘടനാപരമായ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന വഖഫ് ഭേഭഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയില്‍ ഹാജരാവാതെ വയനാട്ടിലെ മതേതര പക്ഷത്തുള്ള ജനതയെ പിന്നില്‍ നിന്ന് കുത്തിയെന്നാരോപിച്ചും വയനാട് എം,പി പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചും സി പി ഐ എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രകടനം. ഇന്ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.തരുവണയില്‍ നടത്തിയ പ്രതിഷേധത്തില്‍കെ സി കെ നജ്മുദ്ധീന്‍, ജംഷീര്‍, രാധാകൃഷ്ണന്‍ , ഷാഫി, തോമസ്, മൂസ എന്നിവര്‍ പങ്കെടുത്തു.





Leave a Reply