ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ
കല്‍പ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ രാവിലെ 8 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യന്‍ ക്രിക്കറ്റര്‍ കുമാരി സജ്‌ന സജീവന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.





Leave a Reply