August 22, 2026

ഗോകുലിന്റെ മരണം: പൊലീസ് കംപ്ലയിന്റ് അതോറിറ്റി പരിശോധന നടത്തി

0
Gkl

 

ആദിവാസി യുവാവിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി പരിശോധന നടത്തി.സി.സി.ടി.വി ദൃശ്യങ്ങളും മൊഴികളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം പരിശോധിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോടുനിന്നുള്ള ഫോറന്‍സിക് സര്‍ജന്‍ ഡോ. പി.എസ്. സഞ്ജയ്‌യുടെ നേതൃത്വത്തിലുള്ള സംഘം ശുചിമുറിയടക്കം പരിശോധിച്ചിരുന്നു.വ്യാഴാഴ്ച ഉച്ചക്കാണ് പൊലീസ് കംപ്ലന്റ്‌റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ കല്‍പറ്റ സ്റ്റേഷനില്‍ എത്തി പരിശോധന നടത്തിയത്. ആദിവാസി ബലനന്റെ പൊലിസ് സ്റ്റേഷനിലെ ആത്മഹത്യ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍ പറഞ്ഞു. ധരിച്ച ഷര്‍ട്ട് ഉപയോഗിച്ച് ഷവറില്‍ തൂങ്ങി മരിച്ചുവെന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്.

സംഭവത്തില്‍ ചിലരെ മാത്രം ബലിയാടാക്കാനുള്ള ശ്രമം നടക്കുന്നതായും പറയുന്നു. ഗോകുലിനന്റെ മരണത്തില്‍ കൃത്യമായ അന്വേഷണ നടക്കുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഗോകുലിന്റെ കുടുംബം നീക്കം നടത്തുന്നുണ്ട്.അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലനെ കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ സ്റ്റേഷനില്‍ നിര്‍ത്തിയ സംഭവത്തില്‍ പോലിസ് തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ച് സംഘം അന്വേഷിക്കുന്നുണ്ട്.ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ഉത്തരമേഖലാ ഡി.ഐ.ജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി പറഞ്ഞിരുന്നു. സംഭവത്തില്‍ സംസ്ഥാന ക്രൈബ്രാഞ്ച് സംഘം കല്‍പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എങ്ങിനെയാണ് മരണം സംഭവിച്ചത് എന്നതിനെ കുറിച്ചും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് അന്വേഷണം.കല്‍പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. ഗോകുലിന്റെ കൈയില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ടതിനന്റെ അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *