ഹൃദയ ശസ്ത്രക്രിയ:ജീവനക്കാരുടെ ആകസ്മികാവധി 90 ദിവസമാക്കി
കല്‍പ്പറ്റ:ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷം അനുവദിക്കുന്ന ആകസ്മികാവാധി 90 ദിവസമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയകാരുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് അംഗീകൃത മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്ന പക്ഷം കേരള സര്‍വീസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു വര്‍ഷം 45 ദിവസം കഴിയാത്ത ആകസ്മികാവധിയാണ് അനുവദിച്ചിരുന്നത്.ഇത് 90 ദിവസമായി ഉയര്‍ത്തണമെന്നും ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ബാധകമാക്കണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.





Leave a Reply