May 31, 2026

മാലിന്യ മുക്തം നവകേരളം ജില്ലയിലെ മികച്ച നഗരസഭയായി ബത്തേരി നഗരസഭ

0

 

ബത്തേരി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ജില്ലയിലെ മികച്ച നഗരസഭ, ജില്ലയിലെ മികച്ച ഹരിത ടൗണുകള്‍ ഉള്ള നഗരസഭ, ജില്ലയിലെ മികച്ച ടൗണ്‍, ഹരിത കര്‍മ്മ സേന 100% വാതില്‍ പടി ശേഖരണം എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ബഹു ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ബഹു ജില്ലാ കളക്ടര്‍ഡി ആര്‍ മേഘശ്രീ എന്നിവരില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *