May 31, 2026

എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ 

0
Img 20250406 080007
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ഹരിദാസൻ (50), കണിയാമ്പറ്റ അരുൺ (48)

ഒറ്റപ്പാലം സ്വദേശി മുഹമ്മദ്‌ സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടിൽ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം. എ യുമായി ഇവർ പിടിയിലാവുന്നത്. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.ജി രാംജിത്തിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അനീഷ്. ഇ , ജിൻസ്, വിനോദ്, അനീഷ് പി.വി, സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, വിനായകൻ, ഇബ്രായിക്കുട്ടി, നിഖിൽ, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും മറ്റും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *