May 31, 2026

ഗോകുലിന്റെ മരണം:കുടുംബത്തിന് അന്‍പത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണം – എന്‍.കെ റഷീദ് ഉമരി

0
Jhl

ബത്തേരി: ആദിവാസി യുവാവ് ഗോകുല്‍ കല്‍പ്പറ്റ പോലീസ് സ്റ്റേറഷനിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.ഗോകുലിന്റെ വയലകൊല്ലി ഉന്നതിയിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സമിതി അംഗം ടി നാസര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.എ. അയ്യുബ്, ഉസ്മാന്‍ സി എച്ച് ബത്തേരി മണ്ഡലം പ്രസിഡന്റ് എം.അബുബക്കര്‍, സെക്രട്ടറി ശരീഫ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരണപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു ഗോകുല്‍. ഗോകുല്‍ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്ന പോലീസ് എന്തുകൊണ്ട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഗോകുലിനെ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി എന്നുള്ളത് ദുരൂഹമാണ്. കുടുംബത്തിന് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആദിവാസി ജീവന്‍ സാധാരണ മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറല്ലാത്ത സമീപനം പോലീസ് അവസാനിപ്പിക്കണമെന്നും, ഗോകുലിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയ്യാറാകണമെന്നും റഷീദ് ഉമരി പറഞ്ഞു. ഉന്നതിയിലെ പണിയ വിഭാഗങ്ങള്‍ക്ക് മതിയായ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അവരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന സമീപനം അധികൃതര്‍ അവസാനിപ്പിക്കണം.ആദിവാസികളുടെ ജീവിത നിലവാരംൗ ഉയര്‍ത്തുന്നതിന് ബജറ്റില്‍ കോടികള്‍ മാറ്റിവയ്ക്കാറുണ്ടെങ്കിലും അവരുടെ ക്ഷേമത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *