May 9, 2026

വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി-വയനാട് ജില്ലാ സംഗമം നടത്തി

0
02-3
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എം നടത്തി വരുന്ന അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം പദ്ധതിയുടെ വയനാട് ജില്ലാ സംഗമം കെ എൻ എം സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ എം കെ ദേവർ ഷോല ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ കൺവീനർ അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു.വെളിച്ചം പദ്ധതിയുടെ സംസ്ഥാന കൺവീനർ കെ എം എം അസീസ് മുഖ്യ പ്രഭാഷണം നടത്തി.അലി ശാക്കിർ മുണ്ടേരി, സലിം സുല്ലമി എടക്കര, നാസർ മുണ്ടക്കയം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു. ഐ എസ് എം ജില്ലാ പ്രസിഡൻറ് മമ്മൂട്ടി മുസ്ല്യാർ തരുവണ, ജില്ലാ സെക്രട്ടറി ഹാഷിർ കുട്ടമംഗലം, സയ്യിദലി സ്വലാഹി, പോക്കർ ഫാറൂഖി, ഡോ.എൻ.സി.അഫ്‌സൽ, ബാപ്പൂട്ടി പന്തല്ലൂർ, സി.കെ.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 600ൽ അധികം പ്രതിനിധികളും പഠിതാക്കളും പങ്കെടുത്തു. മീനങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അവാർഡ് വിതരണം ഏഴാ ഘട്ട ലോഞ്ചിങ്ങ് ബാല വെളിച്ചം പ്രകാശനം എന്നിവ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *