റോഡിലെ തകര്‍ന്ന കുഴികള്‍ അടയ്ക്കാന്‍ നടപടി വേണം
പുല്‍പ്പള്ളി: പുല്‍പ്പള്ളി-ബത്തേരി റോഡിനെ അധികൃതര്‍ അവഗണിക്കുകയാണെന്ന് പരാതി. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരണത്തിനായി 20 കോടി രൂപ അനുവദിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ല.പുല്‍പ്പള്ളി താഴെയങ്ങാടി പാലത്തിന് സമീപം റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതോടെ ചെറിയൊരു മഴ പെയ്താല്‍ കുഴികളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു. ആളുകള്‍ക്ക് ഇതുവഴി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മാലിന്യം നിറഞ്ഞവെള്ളക്കെട്ടിലൂടെ വേണം കാല്‍നടയാത്രികര്‍ക്ക് സഞ്ചരിക്കാന്‍.
റോഡിന്റെ പല ഭാഗങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടും കുഴികള്‍ അടയ്ക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായിട്ടും കുഴികള്‍ നികത്തുന്നതിന് പോലും അധികൃതര്‍ തയാറാക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ റോഡിലെ വെള്ളക്കെട്ടില്‍ വീണ് നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. എന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.





Leave a Reply