തേനിച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
തിരുനെല്ലി: തേനിച്ചയുടെ കുത്തേറ്റ് തിരുനെല്ലിആലത്തൂർ എസ്‌റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് 11.30 തോടെയാണ് സംഭവം. മരത്തിന് മുകളിലായുണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് ഇളക്കുകയും, തേനീച്ചകൾ കൂട്ടമായി മരത്തിന് താഴെ ജോലിയെടുക്കുകയായിരുന്ന വെള്ളുവിനെ ആക്രമിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.





Leave a Reply