August 21, 2026

ഗ്യാസ് വിലവർധനക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

0
img_20250415_194603
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാചക വാതകത്തിന്റെ വില വർധനവിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. അടുക്കളകളെ പൂട്ടിക്കുന്ന തരത്തിലുള്ള ഗ്യാസ് വില വർധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്.

 

വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതിയംഗം പി. ജമീല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെ ബിജെപി സർക്കാർ പാചക വാതക വില അമിതമായി വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അവർ ആരോപിച്ചു. ജനദ്രോഹപരമായ ഈ വിലവർധനവ് സർക്കാർ പിൻവലിക്കണമെന്നും പി. ജമീല ആവശ്യപ്പെട്ടു.

 

അന്യായമായ ഈ വില വർധനവിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. പ്രതിഷേധ പരിപാടിക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷിദ, ജനറൽ സെക്രട്ടറി നുഫൈസ, ജില്ലാ ട്രഷറർ സൽമ അഷ്‌റഫ്‌, ഫൗസിയ, നബീസ, ഹഫ്‌സത്ത്, സാഹിറ, സഫീന എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *