May 9, 2026

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനിർത്തണമെന്നും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ വിധിയ്‌ക്കെതിരെ വിശ്വാസികളുടെ വികാരം മാനിച്ച് സർക്കാർ റിവ്യുപെറ്റീഷൻ നൽകണമെന്നും ദേവസ്വം ബോർഡുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കൽപ്പറ്റയിൽ ചേർന്ന വയനാട് ജില്ലയിലെ ഗുരുസ്വാമിമാരുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പ്രായപരിധി ലംഘിച്ചുകൊണ്ട് കെട്ടുനിറയ്ക്കാൻ ഗുരുസ്വാമിമാരെ സമീപിച്ചാൽ അത്തരക്കാരുടെ കെട്ടുനിറചടങ്ങ് നടത്തികൊടുക്കേണ്ടതില്ല എന്നും യോഗം ഐകകണ്ഡേന തീരുമാനിച്ചു.വയനാട് ജില്ലയിൽ ഉള്ള ഗുരുസ്വാമിമാരുടെ സംഘടന രൂപീകരിക്കുന്നതിനും തീരുമാനിച്ചു.ഇതിനായുള്ള വിശാലയോഗം നവംബർ-13-ാം തിയ്യതി വൈകുന്നേരേം 4-മണിയ്ക്ക് കൽപ്പറ്റ ശ്രീമാരിയമ്മൻ ദേവി ക്ഷേത്രപരിസരത്ത് വച്ച് നടത്തുതിനും തീരുമാനിച്ചു.യോഗത്തിൽ എം.മോഹനൻ അധ്യക്ഷത വഹിച്ചു.കൽപ്പറ്റ അയ്യപ്പ മഹാക്ഷേത്രം ഗുരുസ്വാമി സുബ്രഹമണ്യൻ,കല്ലുപാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുസ്വാമി രാജു,പൂമാല പരദേവത ക്ഷേത്രംഗുരുസ്വാമി കുഞ്ഞികൃഷ്ണൻ,എം.കെ.ഗ്രീഷിത്ത് അമ്പാടി,ഐ.രാജൻ,മഹേഷ് വാര്യർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *