October 29, 2026

ദു:ഖവെള്ളിയാഴ്ച രക്തദാനം നടത്തി ടീം ജ്യോതിര്‍ഗമയ

0
dfsdfv

 

മാനന്തവാടി: യേശുവിന്റെ ക്രൂശ് മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിര്‍ഗമയ രക്തദാനം നടത്തി. 16-ാം വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി തുടര്‍ച്ചയായ 16-ാം വര്‍ഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.ടീം ജ്യോതിര്‍ഗമയ കോ -ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അധ്യക്ഷനായി.

മാനന്തവാടി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകരായ സി.അഖില്‍ പ്രേം, രാജേഷ് മ0 ത്തില്‍, ജോയി, ബിജു പുളിക്കക്കുടി, ബിനേഷ് പിടിക്കാട്ട്, ധനുഷ് കൊല്ലമ്മാവുടി, ബേസില്‍ കോച്ചിറക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

16-ാം വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി തുടര്‍ച്ചയായ 16-ാം വര്‍ഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. നാല്‍പതാം വെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളിലാണ് രക്ത ദാനവാരാചരണം നടക്കുന്നത്.

ബത്തേരി, മേപ്പാടി, കല്‍പറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലായി വൈദീകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്തദാനം നടത്തി വരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *