ഹൈറിച്ച് കമ്മ്യൂണിറ്റി റിവൈവല്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കല്‍പ്പറ്റ:തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയിലെ ഉപഭോക്താക്കളും ഡീലര്‍മാരും ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയുടെ വയനാട് ജില്ല കമ്മിറ്റി രൂപീകരണം കല്‍പ്പറ്റ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.ഹൈറിച്ച് കമ്മ്യൂണിറ്റി റിവൈവല്‍ സൊസൈറ്റി എന്ന പേരിലാണ് സംസ്ഥാന തലത്തില്‍ സൊസൈറ്റി രൂപീകരിച്ചത.പ്രസിഡന്റായി സിജി വയനാട്, സെക്രട്ടറിയായി ബാബു പി.എ തുടങ്ങിയവര്‍ അടക്കം 17 അംഗ ജില്ലാ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
ചില വ്യക്തികളുടെ ഇടപെടല്‍ കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കമ്പനി നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിയുടെ 16 ലക്ഷത്തോളം വരുന്ന ഡീലര്‍മാരും ഉപഭോക്താക്കളും പ്രതിസന്ധിയിലാണ്. കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും, നിയമനടപടികള്‍ നേരിടുന്നതുവരെ ഉപഭോക്താക്കള്‍ക്ക് ഒരു രൂപ പോലും കമ്പനി മുടക്കമില്ലാതെ നല്‍കിയിരുന്നു എന്നും അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഇല്ല എന്നതാണ് വസ്തുത എന്നും ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് കമ്പനിയെ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടുകൂടി ഇതിലെ അംഗങ്ങള്‍ ചേര്‍ന്ന് സൊസൈറ്റി രൂപീകരിച്ചിരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് എന്നും ഭാരവാഹികള്‍ അറിയിച്ചു.





Leave a Reply