May 31, 2026

അഞ്ചുവയസ്സുകാരന്‍ സിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

0
jfg
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ:  കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിൽ ജന്മദിനാഘോഷത്തിനെത്തിയ ആറുവയസ്സുകാരൻ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശി ദിലീപ് റെഡ്ഡിയുടെ മകൻ നിവിൻ റെഡ്ഡിയാണ് ദാരുണമായി മരിച്ചത്.

കുടുംബത്തോടൊപ്പം മിസ്റ്റി സ്ലോപ് എന്ന റിസോർട്ടിൽ എത്തിയതായിരുന്നു നിവിനും ഇരട്ട സഹോദരിയും. കുട്ടികളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. ഇന്ന് രാവിലെ ഒമ്പതരയോടെ റിസോർട്ടിലെ ചെറിയ നീന്തൽക്കുളത്തിന് സമീപം മറ്റുള്ളവർ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം ആരുമറിയാതെ കുട്ടി നീന്തൽക്കുളത്തിന്റെ അടുത്തേക്ക് പോവുകയും അബദ്ധത്തിൽ അതിൽ വീണുപോവുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *