August 21, 2026

വയനാട് വനിതാ ലീഗ് പ്രതിനിധി സംഗമം നടത്തി 

0
img_20250426_191505
By ന്യൂസ് വയനാട് ബ്യൂറോ

വേങ്ങപ്പള്ളി: വയനാട് ജില്ലാ വനിതാ ലീഗ് പ്രതിനിധി സംഗമം വേങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി. കുൽസു മുഖ്യാതിഥിയായിരുന്നു.

 

വിവിധ കാമ്പയിനുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം, വിവിധ പഞ്ചായത്തുകളിൽ നിന്നും രൂപീകരിച്ച സന്നദ്ധ സേനകളെയും സംസ്ഥാന ജനറൽ സെക്രട്ടറി അഭിനന്ദിച്ചു.

 

ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ റസാക് കൽപറ്റ, കെ. ഹാരിസ്, പി. പി. അയ്യൂബ്, ദേശീയ സെക്രട്ടറി ജയന്തി രാജൻ, സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന അബ്ദുൾ ഖാദർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി. ഹംസ, ജനറൽ സെക്രട്ടറി സലീം മേമന, സമദ് കണ്യൻ, ഹുസൈൻ കുഴിനിലയം, സാലിഹ് മാസ്റ്റർ, വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ സൗജത്ത് ഉസ്മാൻ, അസ്മ കെ. കെ., കുഞ്ഞായിശ കെ., റംല ഹംസ, കമർ ലൈല, ആമിന അവറാൻ, റസീന സുബൈർ, റസിയ തിരുനെല്ലി, സൽമാ മോയി, നസീറ ഇസ്മയിൽ, ബീന അബൂബക്കർ, വനിതാ ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ റൈഹാനത്ത് ബഷീർ, ആമിനാ സത്താർ, ഷിഫാനത്ത് വി. കെ., ആസ്യ മൊയ്തു, ഷഹർബാൻ സൈതലവി, സെറീന അബ്ദുല്ല, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർ തുടങ്ങിയ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *