June 1, 2026

നാട്ടുത്സവം വാര്‍ഷികാഘോഷം നടത്തി

0
fgfsda

 

കാപ്പുവയല്‍: നാട്ടുവെളിച്ചം ഗ്രന്ഥശാലയുടെ ഒന്നാം വാര്‍ഷിക ആഘോഷം നാട്ടുത്സവം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് അബ്രഹാം കെ. മാത്യു അധ്യക്ഷനായി.മുസ്തഫ ദ്വാരക മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാലയിലെ മികച്ച വായനക്കാരി ഹര്‍ഷ മോഹന് തരിയോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ജി. ഷിബു ഉപഹാരം സമര്‍പ്പിച്ചു.കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മാത്യൂസ് വയനാട് ആന്റ് ടീം നാടന്‍പാട്ട് അവതരിപ്പിച്ചു.

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍, സെക്രട്ടറി സി. എം. സുമേഷ്,തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ മഠത്തുവയല്‍,ലൈബ്രറി പഞ്ചായത്ത് സമിതി ചെയര്‍മാന്‍ കെ. ടി. ജോസഫ്,സഹൃദയാകര്‍ഷക വായനശാല സെക്രട്ടറി എന്‍. സി. ജോര്‍ജ്ജ്, ഗ്രന്ഥശാല സെക്രട്ടറി സി. ടി. കൃഷ്ണകുമാര്‍,ജോയിന്റ് സെക്രട്ടറി മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *