പദ്ധതികള്‍ നടപ്പിലാകുന്നില്ല; ടൂറിസം വികസനം പിന്നോട്ടടിക്കുന്നു
കാരാപ്പുഴ: പദ്ധതികള്‍ നടപ്പിലാകുന്നില്ല കാരാപ്പുഴയിലെ ടൂറിസം വികസനം പിന്നോട്ടടിക്കുന്നു.വയാനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയിരുന്ന കാരാപ്പുഴ ഡാം, പാര്‍ക്ക്, അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ ഉദ്യോഗസ്ഥ അനാസ്ഥമൂലം പിന്നോട്ടടിക്കുന്നു. ദേശീയപാതയില്‍ നിന്ന് ഏറ്റവും അടുത്തത് എന്ന നിലയിലും പ്രകൃതി ഭംഗി കൊണ്ടും നിരവധി സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്ന സ്ഥലമാണ് കാരാപ്പുഴ പാര്‍ക്ക്. സാഹസിക വിനോദ സഞ്ചാരികളും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടിരുന്ന സ്ഥലവും ഇതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇവിടെ കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. കാരാപ്പുഴയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനത്തില്‍ തുടങ്ങുന്നു പദ്ധതി നടത്തിപ്പുക്കാരായ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനാസ്ഥ. തിരക്കുള്ള ദിവസങ്ങളില്‍ വാഴവറ്റ ടൗണ്‍ മുതല്‍ ചില ദിവസങ്ങളില്‍ വഴികള്‍ക്ക് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഒരുവശത്ത് മാത്രം വാഹനം പാര്‍ക്ക് ചെയ്താല്‍ പോലും ആവശ്യത്തിന് വീതിയുള്ള ഈ സ്ഥലങ്ങളില്‍ റോഡരിക് കാട് വെട്ടി വൃത്തിയാക്കാനും നിരപ്പാക്കാനും ഇവര്‍ തയാറാകുന്നില്ല. ഇതിന് പുറമേ പാര്‍ക്കിനോട് ചേര്‍ന്ന ഭാഗങ്ങളിലുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ കാര്യക്ഷമമാക്കാനും ഇവര്‍ തയാറാകുന്നില്ല ഇവിടങ്ങളില്‍ കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത് അവസ്ഥയാണ്. കൂടാതെ പാര്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു രണ്ട് വര്‍ഷം മുമ്പ് എടുത്ത തീരുമാനം എന്നാല്‍ ഇതുവരെ ഇതിനായുള്ള ലൈറ്റിങ്ങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. സഞ്ചാരികള്‍ക്ക് രാത്രി 9 മണിവരെ പ്രവേശനം നല്‍കും എന്ന് കാട്ടി പാര്‍ക്കിനുള്ളിലെ കടമുറികള്‍ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ മാസവാടകക്ക് ഡിപ്പാര്‍ട്ട്മെന്റ് ലേലത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം രണ്ട് പിന്നിടുമ്പോഴും ഇവരുടെ പക്കല്‍ നിന്ന് വാടക വാങ്ങുന്നതല്ലാതെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയം മാത്രമാണ് ഇതിന് കാരണം എന്നാണ് ആരോപണം ഉയരുന്നത്. സംരക്ഷണ ഭിത്തി തകര്‍ന്നു എന്നതിന്റെ പേരിലും നടപ്പാത നവീകരണം നടക്കുന്നു എന്ന പേരില്‍ ഡാം ഷട്ടര്‍ വ്യൂ ഭാഗത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിട്ട് മൂന്നര വര്‍ഷം കഴിഞ്ഞു കേവലം മീറ്ററുകള്‍ മാത്രം തകര്‍ന്ന മതില് ഇത്രയും കാലമായി പുനര്‍നിര്‍മ്മിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്. ഡാമിന്റെ പ്രവേശന കവാടത്തിന്റെ നിര്‍മ്മാണം പോലും ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇന്നും അത് പാതിവഴിയിലാണ്. പാര്‍ക്ക് എന്‍ട്രന്‍സ് ഫീസ് നല്കാന് പോലും ഇതുവരെ ഡിജിറ്റള്‍ സംവിധാനം ഒരുക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ നിസാര കാര്യങ്ങള്‍ക്ക്പോലും കടുംപിടുത്ത മനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ തകര്‍ക്കുന്നത് വയനാടന്‍ ടൂറിസത്തിന്റെ നട്ടല്ലായ കാരാപ്പുഴയെയാണ്. പ്രാദേശികമായി നൂറുകണക്കിന് ആളുകളാണ് കാരപ്പുഴയെ ആശ്രയിച്ച് ദൈന്യംദിന ജീവിതം പടുത്തുയര്‍ത്തുന്നത്.




Leave a Reply