കോടതിയിലുള്ള കേസിലെ കക്ഷികളെ ഉപദ്രവിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ : കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് പോലീസ് യാതൊരു കാരണവശാലും തൊണ്ടർനാട് സ്വദേശിനി എൽസമ്മ ജോർജിനെയോ കുടുംബാംഗങ്ങളെയോ ഉപദ്രവിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തൊണ്ടർനാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഒരു വഴിതർക്കത്തിന്റെ പേരിൽ പരാതിക്കാരിയായ എൽസമ്മ ജോർജിന്റെ മകന്റെ പേരിൽ തൊണ്ടർനാട് പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേയില, റബ്ബർ തോട്ടത്തിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ടാണ് തർക്കം നിലവിലുള്ളത്. പരാതിക്കാരിയുടെ മകൻ അശ്രദ്ധമായി ഓടിച്ച ജീപ്പ് എതിർകക്ഷിയായ സ്ഥലയുടമയുടെ കാറിൽ ഇടിക്കുകയും പരാതിക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥലയുടമയും പരാതിക്കാരിയും തമ്മിലാണ് വഴിയുടെ കാര്യത്തിൽ തർക്കമുണ്ടായത്. പ്രസ്തുത കേസിന്റെ വിചാരണ മാനന്തവാടി കോടതിയിൽ നടന്നുവരികയാണ്. കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടില്ല.





Leave a Reply