July 3, 2026

സൗജന്യ മുച്ചിറി -മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ ജ്യോതിർഗമയയുടെയും ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ
ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മംഗലാപുരത്തിന്റെയും നേതൃത്വത്തിൽ
സംയുക്തമായി 3 ന് ശനിയാഴ്ച്ച  രാവിലെ 10 മണി മുതൽ 12 മണി വരെ മാനന്തവാടി
കമ്പനി ലോഡ്ജിലുള്ള ബിൽഡ്സ് വേർത്ത് എഞ്ചിനീയേഴ്സിൽ വച്ച്  സൗജന്യ
മുച്ചിറി -മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പിൽ
തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറിമൂക്ക്,
ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്താടി, നീണ്ട
താടിയെല്ല്, കൺപോളകൾക്കുള്ള വൈകല്യങ്ങൾ, തടിച്ച ചുണ്ടുകൾ, അണ്ണാക്കിലെ
ദ്വാരം, അപകടം മൂലമുണ്ടാകുന്ന ന്യൂനതകൾ തുടങ്ങി കഴുത്തിന് മുകളിലുള്ള
എല്ലാ വൈകല്യങ്ങൾക്കും പരിശോധനയും, ഓപ്പറേഷൻ വേണ്ടി വരുന്നവർക്ക്
യാത്രകുലി, ഭക്ഷണം, മരുന്ന്, തുടർ ചികിൽസ ഉൾപ്പെടെ സൗജന്യമായി
മംഗലാപുരത്ത് വച്ച് ഓപ്പറേഷൻ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
9645370145, 9744181834.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *