May 5, 2026

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

0
hjhg

 

മേപ്പാടി: ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 22-ാം വാർഷികം ‘ദീപ്തം 2025’- നോടനുബന്ധിച്ച് നിർമ്മിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാനേജിംഗ് ട്രസ്റ്റി ശ്രീ. യു. ബഷീർ നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്.

കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സമഗ്ര പരിചരണം ലക്ഷ്യമാക്കി മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതിയുടെ നേതൃത്വത്തിൽ 9 മെഷീനുകളോടുകൂടിയ ഡയാലിസിസ് സെന്റർ,പാലിയേറ്റീവ് കെയർ ക്ലിനിക്, ഗൃഹ കേന്ദ്രീകൃത പരിചരണ യൂണിറ്റ്, സൈക്യാട്രിക് ആന്റ് ഡി-അഡിക്ഷൻ ക്ലിനിക്,കൗൺസിലിംഗ് വിഭാഗം,ജീവക് പ്രേരക് പദ്ധതി എന്നിവയിലൂടെ 400 -ലധികം നിർധനരും നിരാലംബരുമായവർക്ക് പരിചരണവും മെഡിസിനും മറ്റു സഹായങ്ങളും നൽകിവരുന്നു. 2 വർഷം മുമ്പ് ആരംഭിച്ച ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്. വാർഷികത്തിനോടനുബന്ധിച്ച് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ കെട്ടിട നിർമ്മാണ ധന സമാഹരണാർത്ഥം നടത്തിയ ചായപ്പയറ്റിലൂടെ പതിനൊന്നര ലക്ഷം രൂപയോളം സമാഹരിച്ചു. ‘ദീപ്‌തം 2025 ‘ന്റെ ഭാഗമായി നടത്തിയ രോഗി ബന്ധു സംഗമത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗം ടി.കെ. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളുടെയും മാറാരോഗികളുടെയും പരിചരണം ലക്ഷ്യമാക്കി ജ്യോതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി അഡ്വ.ബി. ബബിത അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ബി.നാസർ,റംല ഹംസ തുടങ്ങിയവർ സംസാരിച്ചു.
ഒ. എം സാമുവൽ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന മതനേതൃസൗഹൃദ സംഗമത്തിൽ ബ്രഹ്മകുമാരി സിസ്റ്റർ ഷീല ബഹൻജി,ഡോക്ടർ യൂസഫ് മുഹമ്മദ് നദ്‌വി, ഫാ. ഡാനി ജോസഫ്, ഫാ. ഷിജോയ് ഫ്രാൻസിസ് എന്നിവർ സാന്ത്വന പരിചരണത്തിന്റെ മാനവികത എന്ന വിഷയത്തിൽ സംസാരിച്ചു. സി.എച്ച്.സുബൈർ, പി.കെ.സുധാകരൻ, ഒ. കെ.മുഹമ്മദലി, കെ.റഫീഖ്, അയ്യൂബ് ഖാൻ തലക്കൽ തുടങ്ങിയവർ സംസാരിച്ചു.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ടി. ഹംസ അധ്യക്ഷത വഹിച്ചു. അഡ്വ.ടി. സിദ്ദിഖ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. തണൽ വൈസ് ചെയർമാൻ ഇല്യാസ് തരുവണ മുഖ്യപ്രഭാഷണവും പി.എം.എ ഗഫൂർ സാന്ത്വന സന്ദേശവും നൽകി. ജോസഫ് കുരുവിള, അഡ്വ.ജോർജ് പോത്തൻ,അരുൺ ദേവ്, ഡോ. ഷാനവാസ് പള്ളിയാലിൽ, കെ കെ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിജി ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. കെ. കെ. സഹദ് സ്വാഗതവും എൻ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *