സ്വാഗത സംഘം രൂപീകരിച്ചു
തൃക്കൈപ്പറ്റ:മെയ് 18 ന് നടക്കുന്ന ജനകീയ സര്‍വ്വേയുടെ ആലോചന യോഗം ചേര്‍ന്ന് സ്വാഗത സംഘം രൂപീകരിച്ചു.പരിഷത്ത് യുവ സമിതി 18ന് പ്രദേശത്തെ വീടുകളില്‍ സര്‍വ്വേ നടത്തി ജനകീയ സംവാദം നടത്താന്‍ യോഗം തീരുമാനിച്ചു.സംഘാടക സമിതി യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ കെ. മത്തായി അധ്യക്ഷനായി.പ്രകൃതി ദുരന്ത മേഖലയില്‍ ഉള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയെ സുസ്ഥിരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാനും ഒപ്പം ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, തൃക്കൈപ്പറ്റ കെ.കെ. ജംഗ്ഷന്‍ ജന ശക്തി ഗ്രന്ഥശാലയും.സ്വാഗത സംഘം ഭാരവാഹികളായി എ കെ മത്തായി പ്രസിഡന്റ്, പി .എ .വര്‍ഗീസ് കണ്‍വീനര്‍ വൈസ് പ്രസിഡന്റ് സി വി ബാബു. ബാബുരാജ് ജോയിന്റ് കണ്‍വീനര്‍ ഗോപി ഖജാന്‍ജി അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , ജനശക്തി ഗ്രന്ഥശാല യുടെയും ആഭിമുഖ്യത്തില്‍ മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മണിക്കുന്ന് മലയുടെ അടിവാരത്ത് പ്രകൃതി ദുരന്ത മേഖലയില്‍ ഉള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുമായാണ് ക്യാമ്പ്.ക്ലബ്ബ് സെക്രട്ടറി വര്‍ഗീസ് പി.എ. സ്വാഗതം പറഞ്ഞു. പരിഷത്ത് നിര്‍വാഹ സമിതി അംഗം ബാലഗോപാലന്‍, മേഖല പ്രസിഡന്റ് രാജന്‍ മാസ്റ്റര്‍ സെക്രട്ടറി അഭിജിത്ത് , സി.ഡി സുനീഷ് ജോണ്‍ മാസ്റ്റര്‍ എം.ബാബുരാജ് , എന്‍.കെ.ഗോപി,കെ.ജി. ധനപാലന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply