July 3, 2026

കഞ്ചാവ് കടത്തിയ ബൈക്ക് യാത്രക്കാർ ചെക്ക് ചെക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു: രണ്ട് എക്സൈസ് ജീവനകാർക്ക് പരിക്കേറ്റു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കഞ്ചാവുമായി ബൈക്കിലെത്തിയ സംഘം
വാഹന പരിശോധക്കിടെ ഏക്സൈസ്  ഉദ്യോഗസ്ഥരെ  ഇടിച്ചുതെറിപ്പിച്ചു
വാഹന പരിശോധനക്കിടെ ബാബലി ചെക്ക് പോസ്റ്റിൽ വച്ച് പരിശോധന നടത്തിയ രണ്ട്ഏക്സൈസ് ജീവനക്കാരെ ബൈക്കിലെത്തിയ സംഘം ഇടിച്ചു തെറിപ്പിച്ചു.  പ്രിവന്റ്ഓഫീസർ തരുവണ നിരപ്പേൽ കെ.ജെ. സന്തോഷ്  ( 43),
സിവിൽ എക്സൈസ് ഓഫീസർ തിരുവനന്തപുരം സ്വദേശി വി വി ഹൗസിൽ വിപിൻ വിൽസൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക്   12.30 തോടെയാണ് സംഭവം .ബൈക്കിൽ എത്തിയ സംഘം ചെക്ക് പോസ്റ്റിന്റെ ബാരീക്കേടിൽ ഇടിക്കുകയായിരുന്നു .ബാരീക്കേട് അടിച്ചാണ് ജീവനക്കാർക്ക് പരിക്കേറ്റത് ,പരിക്കേറ്റ ജീവനക്കാരെ  മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *