June 18, 2026

പഠനത്തിലും കായിക രംഗത്തും ഒരുപോലെ തിളങ്ങി നിനു മരിയ തോമസ്

0
yy

 

ബത്തേരി:ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ദേശീയ ബാഡ്മിന്റണ്‍ താരവുമായ നിനു മരിയ തോമസ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കി.തുടര്‍ച്ചയായ ബാഡ്മിന്റണ്‍ മത്സരങ്ങളിലും പരിശീലനത്തിലും പങ്കെടുത്തതിനാല്‍ ക്ലാസുകളില്‍ കൃത്യമായി എത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും,അധ്യാപകരുടെയും സഹപാഠികളുടെയും മാതാപിതാക്കളുടെയും പിന്തുണ തനിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചെന്ന് നിനു പറഞ്ഞു.

ബത്തേരി കോട്ടക്കുന്ന് സ്വദേശികളായ വിനീത് തോമസിന്റെയും സ്വപ്ന പോളിന്റെയും ഇളയ മകളാണ് നിനു. നിനുവിന്റെ മൂത്ത സഹോദരി നിറ്റ ആന്‍ തോമസ് എം ബി എ വിദ്യാര്‍ത്ഥിയാണ്. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സ് ഗ്രൂപ്പില്‍ ഉപരിപഠനം നടത്താനും, മിനു മണിയേപ്പോലെ ഒരു രാജ്യാന്തര കായികതാരമാകുവാനുമാണ് നിനുവിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news