July 28, 2026

രക്ത ദാന ക്യാമ്പ് യാത്രയയപ്പും നടത്തി

0
fhf
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം :നന്മ ജീവകാരുണ്യ കൂട്ടായ്മയും മാനന്തവാടി മെഡിയ്ക്കല്‍ കോളജ് ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി.തൊണ്ടര്‍നാട് എഫ്എച്ച് മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ. നസീഫ് രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മൈമൂന അബ്ദുള്ള അധ്യക്ഷയായി.സ്ഥലം മാറിപ്പോകുന്ന കാനറാ ബാങ്ക് മാനേജര്‍ സി.ജെ. ജോയിക്ക് എ. സി. ഹാഷിം ഉപഹാരം നല്‍കി.

നന്മ പ്രസിഡന്റ് കെ.കെ. ഷംസു , ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, പഞ്ചായത്ത് അംഗം കെ.വി.ഗണേശന്‍, വി.പി. മുഹമ്മദലി, റംല ജമാല്‍, കെ. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാംപിന് ബ്ലഡ് ബാങ്ക് മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ് മുതലായവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *