സിനിമ സീരിയൽ രംഗത്ത് വയനാട്ടിലെ കലാകാരന്മാരെ അവഗണിക്കുന്നു; കെ.പി.സി.സി സംസ്ക്കാര സാഹിതി പ്രതിഷേധിച്ചു
കൽപ്പറ്റ: സിനിമ, സീരിയൽ മേഖലകളിൽ വയനാട്ടിലെ കലാകാരന്മാരെ ബോധപൂർവം ഒഴിവാക്കുന്നതായി കെ.പി.സി.സി സംസ്ക്കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജില്ലയിലെ പ്രതിഭാധനരായ കലാകാരന്മാരെ പരിഗണിക്കാതെ, ചെറിയ വേഷങ്ങൾ പോലും നൽകാതെ അവസരം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി മെമ്പർ പി.പി. അലി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പുതിയ നിയോജക മണ്ഡലം കമ്മിറ്റി ചുമതലയേറ്റ ചടങ്ങിൽ വന്ദന ഷാജു അധ്യക്ഷത വഹിച്ചു. സംസ്ക്കാര സാഹിതി സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കൺവീനർ സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, കെ. പത്മനാഭൻ, എബ്രഹാം കെ. മാത്യു, വയനാട് സക്കറിയാസ്, ഷേർളി ജോസ്, ഷിബു എ., സജിത ടി.എം., ടെസ്സി മാത്യു, ലില്ലിക്കുട്ടി എം.എ. എന്നിവർ യോഗത്തിൽ സംസാരിച്ചു.
വയനാട്ടിലെ കലാകാരന്മാരുടെ കഴിവുകൾ പ്രയോജനപ്പെടുത്തണമെന്നും, അവർക്ക് സിനിമ സീരിയൽ രംഗത്ത് മതിയായ അവസരങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.





Leave a Reply