കൈക്കൂലി കെഎസ്ഇബി ഓവര്‍സിയര്‍ അറസ്റ്റില്‍;10,000 രൂപയും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
മുട്ടില്‍:പുതുതായി പണിത വീടിന് വൈദ്യുതി കണക്ഷന്‍ പെട്ടെന്ന് ലഭിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് ഓവര്‍സിയര്‍.മുട്ടില്‍ കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കെ.ടി ചെല്ലപ്പന്‍ അറസ്റ്റില്‍. വിജിലന്‍സ് സംഘം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിന് സമീപം വെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. തൃക്കൈപ്പറ്റ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സീനിയോരിറ്റി മറികടന്ന് വൈദ്യുതി കണക്ഷന്‍ ലഭി ക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയാ യിരുന്നു. തുടര്‍ന്ന് തൃക്കൈപ്പറ്റ സ്വദേശി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി വാങ്ങു ന്നതിനിടെയാണ് ഓവര്‍സിയര്‍ പിടിയിലായത്.10,000 രൂപയും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.





Leave a Reply