വയനാട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു
കട്ടിക്കുളം:സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റി മെയ് ഇന്നലെ മുതല്‍ 27 വരെ നടത്തുന്ന കാല്‍നടജാഥ വയനാട് മാര്‍ച്ച് കട്ടിക്കുളത്ത് ജാഥാ ക്യാപ്റ്റന്‍ കെ റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തില്‍ സി കെ ശങ്കരന്‍ , പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായി.നവകേരളത്തിനായി ഇടത് സര്‍ക്കാര്‍, വയനാടിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വയനാട് മാര്‍ച്ച് സംഘടിപ്പിച്ചത്.
സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ജാഥ ക്യാപ്റ്റന്‍ കെ റഫീഖ്, മാനേജര്‍ പി കെ സുരേഷ്, വൈസ് ക്യാപ്റ്റന്‍ ബീന വിജയന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ബേബി, പി വി സഹദേവന്‍, എ എന്‍ പ്രഭാകരന്‍, എം മധു, പി ഗഗാറിന്‍, രുഗ്മിണി സുബ്രഹ്‌മണ്യന്‍,സി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.്





Leave a Reply