ബോധവല്‍ക്കരണ ക്ലാസ്സുകളും സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപെടുത്തലും സംഘടിപ്പിച്ചു
കല്‍പ്പറ്റ:വര്‍ഷകാല മുന്നൊരുക്കത്തിന്റെ ഭാഗമായി കരുതല്‍ എന്ന പേരില്‍ ഹാരിസണ്‍സ് മലയാളം സെന്റിനെല്‍ റോക്ക് എസ്റ്റേറ്റ് ജീവനക്കാര്‍ക്കായി ദുരന്ത നിവാരണ ബോധവല്‍ക്കരണ ക്ലാസ്സുകളും സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപെടുത്തലും ഉരുള്‍പൊട്ടലില്‍ മരണപെട്ട ജീവനക്കാരുടെ മരണാന്തര ധനസഹായം വിതരണവും മേപ്പാടി സെന്റ് ജോസഫ് ജൂബിലി ഹാളില്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ എം.എല്‍.എ ടി സിദ്ദിഖ് അവര്‍കള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മേപ്പാടി സി ഐ ജയപ്രകാശ്, പഞ്ചയാത്ത് പ്രസിഡന്റ് ബാബു, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാരിസണ്‍ മലയാളം ചീഫ് എക്സിക്യൂട്ടീവ് ചെറിയാന് എം ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.വിവിധ ട്രേഡ് യൂണിയന് നേതാക്കളായ യു കരുണന്,സുരേഷ് ബാബു,ഹംസ,വേണുഗോപാല്‍,സന്തോഷ് കുമാര്‍ , ദേവസ്യ പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദുരന്തബാധിതരായ ജീവനക്കാര്‍ക്ക് വേണ്ടി ക്ഷേമ പദ്ധതികളായ റിട്ടയര്‍മെന്റ് വരെയുള്ള ഗ്രാറ്റുവിറ്റി , മരണാന്തര ചടങ്ങുകളുടെ ചിലവ്, നൂറിനടുത്ത് കുടുംബങ്ങള്‍ക്ക് മറ്റ് എസ്റ്റേറ്റുകളില്‍ താമസ സൗകര്യം, വെള്ളാര്‍മല വില്ലേജില്‍പ്പെട്ട ദുരന്ത ബാധിതര്‍ക്കായി എച്ച് എം എല്‍ എസ്റ്റേറ്റില്‍ തൊഴില്‍ അവസരം, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിയപ്പോള്‍ ആവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് എന്നിവ കമ്പനി നല്കി വരുന്നതായും, കൂടാതെ ഉരുള്‍പൊട്ടലില്‍ മരണപെട്ട 33 ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി 3 കോടി 14 ലക്ഷം രൂപയുടെ ധനസഹായവും,ശേഷിച്ച 8 ജീവനക്കാരുടെ ധനസഹായ നടപടികള്‍ നടത്തിവരുന്നതായും ഹാരിസണ്‍സ് മലയാളം ഹെഡ് എച്ച്ആ.ര്‍ വിനോദ് കുമാര്‍ അറിയിച്ചു.
ജില്ലാ ദുരന്ത നിവാരണ വകുപ്പ് , ഫയര്‍ & റെസ്ക്യൂ ഡിപ്പാര്‍ട്ടമെന്റ്, ജില്ലാ മെഡിക്കല്‍ ടീം, രാജഗിരി ട്രാന്‍സെന്റ്, പ്ലാന്‍ @ എര്‍ത്ത്, സെന്റ് തെരേസാസ്, കിഡ്സ് കോട്ടപ്പുറം തുടങ്ങിയര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.





Leave a Reply