April 18, 2026

കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

0
IMG_20250611_144908
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക, സ്വകാര്യ തൊഴിൽ മേഖലയിൽ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, ജാതി സെൻസസ് നടത്തുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുകയും കൂലി 700 രൂപയാക്കുകയും ചെയ്യുക, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 6000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (CITU) പുൽപ്പള്ളി മണ്ഡലം കമ്മിറ്റി പുൽപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കർഷക തൊഴിലാളി ഫെഡറേഷൻ വയനാട് ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കർഷക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടി.സി. ഗോപാലൻ, കെ.എം. ബാബു, വി.എം. ജയചന്ദ്രൻ, പീറ്റർ പുലികുത്തി, ലീല കുമാരൻ, കെ.എം. ഓമന, കെ.ജെ. ബിജു, ജിജി സാജ്, ഇന്ദിരാ വിനോദ് തുടങ്ങിയവർ ധർണ്ണയിൽ സംസാരിച്ചു. നിരവധി കർഷക തൊഴിലാളികൾ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *