June 19, 2026

വിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാ ക്ലാസ്സുകള്‍ സംഘടിപ്പിക്കും: ആര്‍എഎഎഫ്

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദഗ്ദരെ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാന്‍ ആര്‍എഎഎഫ് വയനാട് ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വൈത്തിരിയില്‍ നടന്ന യോഗത്തില്‍ രാജാറാണി അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി എ.കെ അഷ്റഫ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ടി പി എ മജീദ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ഭാരവാഹികളായി ഹാരിസ് പടിഞ്ഞാറത്തറ (പ്രസിഡണ്ട്) സജി മണ്ടലത്തില്‍ (ജന: സെക്രട്ടറി) പി.സി.അസൈനാര്‍ (ട്രഷറര്‍) എന്നിവരേയും 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.ജിനിഷ രാഗേഷ്, ലൈജു കോഴിക്കോട്, പി.സി.അസൈനാര്‍, സജി മണ്ടലത്തില്‍ ,
ജിംഷിന്‍ സുരേഷ്, പി.ഇ.ഷംസുദ്ദീന്‍, ടി.ടി.സുലൈമാന്‍, ജോണ്‍ പൊഴുതന, റഫീഖ് വൈത്തിരി, ഹാരിസ് ബത്തേരി, എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *