July 3, 2026

ജോയിന്റ് കൗൺസിൽ “നന്മ ” സാംസ്ക്കാരിക വേദി സ്നേഹ ജ്വാല സംഘടിപ്പിച്ചു.

0
IMG_4817
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന വൈഷമതകൾ മറച്ചുവെക്കുന്നതിനും, പ്രളയാനന്തര കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന അഭിനന്ദനാർഹമായ  പ്രവർത്തനങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ടും കേരളത്തിന്റെ  വികസനത്തെ പിന്നോട്ടടുപ്പിച്ച്, വർഗ്ഗീയ ചേരിതിരിവുണ്ടാക്കി മതസൗഹാർദ്ദം തകർക്കുന്നതിനുമാണ് ബീ.ജെ.പി, സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന്  വിജയൻ ചെറുകര പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന ചരിത്രം തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള ക്ഷുദ്രശക്തികളെ കേരള ജനത ഒറ്റപ്പെടുത്തണമെന്നും മാനവ സൗഹൃദത്തിന്റെ കാവലാകാൻ ഓരോ മലയാളികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ' ജോയിന്റ് കൗൺസിൽ "നന്മ " സാംസ്ക്കാരിക വേദി സംഘടിപ്പീച്ച സ്നേഹ ജ്വാല പരീപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി. എൻ മുരളീധരൻ, പ്രസീഡണ്ട് എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. നന്മ സാംസ്ക്കാരിക സമിതി ചെയർമാൻ കെ.വി ബാബുരാജ് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *