June 19, 2026

ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

0
site-psd-19
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് ഗവേഷണ മേഖലയില്‍ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ പി കാമത് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ റിസോഴ്സ് പേഴ്സണായ ഡോ. കൃഷ്ണ രാജ് നിര്‍മ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. ലിഡാ ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.രാമു ദേവി, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ് എന്നിവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 70 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *