June 18, 2026

ആശാ വര്‍ക്കര്‍ ഷീജയ്ക്ക് സഹായഹസ്തവുമായി കുടുംബശ്രീ സി.ഡി.എസ്

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

എടവക: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എടവക ഗ്രാമ പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ ഷീജയുടെ ചികിത്സാ സഹായനിധിയിലേക്ക് എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആദ്യ ഗഡുവായി 2,94,620 രൂപ നല്‍കി. കുടുംബശ്രീ അംഗം കൂടിയായ ഷീജയുടെ കുടുംബത്തെ കുടുംബശ്രീ പ്രസ്ഥാനം ചേര്‍ത്ത് പിടിക്കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍ അറിയിച്ചു.

ചടങ്ങില്‍ ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, മെമ്പര്‍ സെക്രട്ടറി അസീസ്.എ കെ , വൈസ് ചെയര്‍പേഴ്സണ്‍ സീനത്ത്, ഭരണ സമിതി അംഗങ്ങള്‍, സി.സി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *