മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വായനാ പക്ഷാചരണത്തിന് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി ഔപചാരികമായി തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാനേജ്മെന്റും പി.ടി.എയും ചേർന്ന് വിദ്യാർത്ഥികൾക്ക് സൗജന്യമായി പത്രം നൽകുന്ന പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സ്കൂൾ മാനേജർ അനിൽ ജേക്കബ്, കത്തീഡ്രൽ വികാരി ഫാദർ ബിജുമോൻ കാർലോട്ടുകുന്നേൽ, ട്രസ്റ്റി ടി.കെ. തോമസ്, പ്രിൻസിപ്പൽ നൈജിൽ കെ.എഫ്., പി.ടി.എ. പ്രസിഡന്റ് സാലു ജോസഫ് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർമാരായ സാറാ മെറിൻ സാലു, അലൻ ക്രിസ്റ്റോ ജോഷ് എന്നിവരും പ്രസംഗിച്ചു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.





Leave a Reply