യോഗ സംഗമം സംഘടിപ്പിച്ചു
നാഷണൽ ആയുഷ് മിഷന്റെയും ആയുഷ് വകുപ്പിന്റെയും നേതൃത്വത്തിൽ യോഗാസംഗമം സംഘടിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിലെ 42 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലും ഗവ. ആയുഷ് ആശുപത്രികളിലും ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിൽ വാർഡ് തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന 500 ഓളം ആയുഷ് ക്ലബ്ബുകൾ, സർക്കാർ/എയ്ഡഡ് സ്കൂളുകൾ, സ്പെഷ്യൽ സ്കൂളുകൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ, ചിൽഡ്രൻസ് ഹോം, കുടുംബശ്രീ ഡവലപ്മെന്റ് സൊസൈറ്റികൾ, സിവിൽ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി തദ്ദേശസ്വയംഭരണ സഹകരണത്തോടുകൂടെ മാസ്സ് യോഗ പരിശീലനങ്ങൾ, ബോധവൽകരണ പരിപാടികൾ, ക്വിസ്സ് മത്സരം, യോഗ ഡാൻസ്, മാസ്സ് മീഡിയാ ബോധവൽകരണം എന്നിങ്ങനെ വിവിധ പരിപാടികളും യോഗ വാരാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു.





Leave a Reply