October 5, 2026

പൊതുവിദ്യാഭ്യാസം നവ ലിബറല്‍ അജണ്ടകള്‍ ഒളിച്ചുകടത്താനുള്ള വേദിയല്ല കെ എന്‍ എം മര്‍കസുദ്ദഅ്

0
site-psd-41
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയല്‍:പൊതുവിദ്യാഭ്യാസ മേഖലയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പിലാക്കാന്‍ തുനിഞ്ഞിറങ്ങിയ മതവിരുദ്ധരായ ഇടതുപക്ഷ സര്‍ക്കാര്‍ സൂംബ ഡാന്‍സിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതും നവലിബറലിസത്തിന്റെ അജണ്ടകളാണെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്ന് കെ.എന്‍.എം ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം അമ്പലവയല്‍ അധ്യക്ഷനായി. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. അശ്‌റഫ് കല്‍പ്പറ്റ , ഡോ. ഇസ്മായില്‍ കരിയാട്, കെ.എം സൈതലവി എഞ്ചിനീയര്‍, കെ.പി മുഹമ്മദ് , അബ്ദുല്‍ ജലീല്‍ മദനി ,അമീര്‍ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

മതവിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ട് സൂംബ ഡാന്‍സ് അടിച്ചേല്‍പ്പിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സ്‌കൂളുകളില്‍ കായികാധ്യാപകരെ നിയമിച്ചുകൊണ്ട് കുട്ടികളുടെ കായികക്ഷമതയും മാനസികോല്ലാസവും ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാനസികോല്ലാസത്തിന്റെ അഭാവം കൊണ്ടാണ് കുട്ടികള്‍ ലഹരിക്കടിമകളാകുന്നതെന്നതിന് ശാസ്ത്രീയ പഠനങ്ങളൊന്നുമില്ല . പരിസരം മറന്നു തിമിര്‍ത്താടുന്ന വേദികളിലേക്കാണ് സാധാരണഗതിയില്‍ ലഹരി അതിവേഗം കയറിവരുന്നത് . കലാലയ മുറ്റത്തേക്ക് ലഹരി എത്തിക്കാനുള്ള കവാടം തുറന്നിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി .

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *