August 20, 2026

തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ മൂന്നാം വാർഷികവും അവാർഡ് വിതരണവും നടന്നു

0
IMG_20250629_210458
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വയനാട് ജില്ലാ തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ മൂന്നാം വാർഷികാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചുമട്ടുതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു. ചുമട്ടുതൊഴിലിൽ നിന്ന് വിരമിക്കുന്ന തൊഴിലാളികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

 

കൈനാട്ടി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 

വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തതിന് ശേഷം, കോഴിക്കോട് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.

 

നെന്മേനി പഞ്ചായത്ത് മെമ്പർ അഫ്സൽ, പീച്ചു മൂസ്സ പനമരം, ഹംസ കൽപറ്റ, സുലൈമാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. തേജസ് ജനറൽ സെക്രട്ടറി ഇസ്മായിൽ സ്വാഗതവും, ട്രഷറർ ഹിദായത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *