July 5, 2026

നെഹ്റു യുവക് കേന്ദ്ര വിദ്യാഭ്യാസ ബോധവൽക്കരണ ശില്പശാല സംഘടി പ്പിച്ചു.

0
02-2
By ന്യൂസ് വയനാട് ബ്യൂറോ
നെഹ്റു യുവക് കേന്ദ്ര വിദ്യാഭ്യാസ ബോധവൽക്കരണ  ശില്പശാല സംഘടി പ്പിച്ചു. 
കൽപ്പറ്റ: 
  കേന്ദ്ര സർക്കാരിന്റെ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ ക് കേന്ദ്രയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച്  കൽപ്പറ്റയിൽ  പോസിറ്റിവിറ്റി എന്ന വിഷയത്തിൽ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി നടത്തി.  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മിനി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർ കെ. അജിത  അധ്യക്ഷത വഹിച്ചു.   നെഹ്റു യുവക്  കേന്ദ്ര എ.സി.ടി. ജയപ്രകാശ്,  സാമൂഹ്യ പ്രവർത്തക ശാന്തകുമാരി ടീച്ചർ, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ പി.ലൈജു , കഥാകൃത്ത്  സുനോജ് പുതുശ്ശേരി,  എൻ. വൈ. കെ. കോഡിനേറ്റർമാരായ  എം.എസ്. ജെയ്സൺ, അനുരാഗ്   എന്നിവർ പ്രസംഗിച്ചു. നവ നിർമ്മിതിക്ക് യുവതയുടെ പങ്ക് എന്ന വിഷയത്തിൽ  ആർ.പി. സുധീഷും  സോഷ്യൽ മീഡിയയും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബുവും  ക്ലാസ് എടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *