July 5, 2026

മദ്ദളകേളിയിൽ തുടർച്ചയായി രണ്ടാം വർഷവും ആദിത്യനും സംഘവും വിജയം ആവർത്തിച്ചു.

0
IMG-20181116-WA0130
By ന്യൂസ് വയനാട് ബ്യൂറോ
മദ്ദളകേളിയിൽ തുടർച്ചയായി രണ്ടാം വർഷവും ആദിത്യനും സംഘവും
വടുവൻചാൽ: ജില്ലാ സ്കൂൾ കലോൽസവത്തിൽ മദ്ദളകേളിയിൽ രണ്ടാം വർഷവും ആദിത്യനും സംഘവും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. . കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആദിത്യൻ എം.ഡി, ദേവനന്ദ് .എ, സ്മൃതി സെബാസ്റ്റ്യൻ, ഷിൽന മോൾ എന്നിവരാണ് മറ്റ് അംഗങ്ങൾ. കഥകളി തുടങ്ങുന്നതിന് മുൻപ് അമ്പലങ്ങളിൽ വായിച്ചു കൊണ്ടിരുന്നതാണ് മദ്ദളകേളി .ആദിത്യനും സംഘവും കഴിഞ്ഞ രണ്ട് വർഷമായി മൃദംഗാദ്ധ്യാപകൻ രാധാകൃഷ്ണ വാര്യരുടെ കീഴിൽ പരിശീലിക്കുന്നു.സംസ്ഥാന തലത്തിലേക്ക് പോകുമ്പോൾ മത്സരം കടുത്തതായതു കൊണ്ട് ഭയമില്ലെന്നും ഈ വർഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *