May 2, 2026

ഗാന്ധിയൻ തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു. 

0
IMG_20250702_193336
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗാന്ധിയനായിരുന്ന കെപിസിസി മുൻ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരിച്ചു.

 

തികഞ്ഞ ഗാന്ധിയനും ലാളിത്യത്തിൻ്റെ മൂർത്തിമത് ഭാവവുമായിരുന്നു തെന്നല എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മറ്റി അംഗം പി.വി. ആൻറണി പറഞ്ഞു. സ്വന്തം ജീവിതത്തിലൂടെ കോൺഗ്രസുകാർക്കു മാത്രമല്ല മുഴുവൻ പൊതു പ്രവർത്തകർക്കും മാതൃകാപുരുഷൻ ആയിരുന്നു തെന്നല ബാലകൃഷ്ണ പിള്ള.

 

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുഴുവൻ നേതാക്കളും അദ്ദേഹത്തിൻറെ ലാളിത്യം കൈമുതലാക്ക ണമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം പറഞ്ഞു.

 

തെന്നല ബാലകൃഷ്ണപിള്ളയുടെ ഛായാ ചിത്രത്തിൽ ഗാന്ധിദർശൻ വേദി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി.

 

ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. പി.വി. ശോഭന കുമാരി, കസ്തൂർബാ വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ചിന്നമ്മ ജോസ്,സംസ്ഥാന സമിതി അംഗം വിലാസിനി കെ ജി, ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എള്ളിൽ, ചന്ദ്രൻ പി, പ്രമോദ് ജി , ജോൺ കെ പി, സുബ്രഹ്മണ്യൻ കെ, ഗിരിജ സതീഷ്, ബെന്നി വട്ടപ്പറമ്പിൽ, വി ഡി രാജു, മൃണാളിനി ഐ ബി , ലില്ലി കുട്ടി മാത്യു, ബിന്ദു ഒ.ജെ, അംബുംജം, ശ്രീജ ബാബു, ഷാൻ്റി ചേനപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *