April 16, 2026

ഇ.ജെ. ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

0
IMG_20250706_205447
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ: ഇ.ജെ. ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 1979-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം, പഞ്ചായത്ത് അംഗമായും 2000-2005 കാലയളവിൽ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കിലയുടെ ഫാക്കൽറ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ജില്ലയിൽ നയിച്ച ഇ.ജെ. ബാബു, മുണ്ടക്കൈ ദുരന്തത്തിൽ ദുരിതബാധിതർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായമെത്തിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. വന്യമൃഗ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സഭ-സിപിഐ പ്രവർത്തകരെ പങ്കെടുപ്പിച്ച് പാർലമെന്റിന് മുന്നിൽ നടത്തിയ പ്രക്ഷോഭങ്ങൾക്കും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *