July 27, 2026

കഥകളിയിൽ ഒന്നാം സ്ഥാനം നേടി ശിവപ്രിയ

0
IMG_20181119_164457
By ന്യൂസ് വയനാട് ബ്യൂറോ
കഥകളിയിൽ ഒന്നാം സ്ഥാനം നേടി ശിവപ്രിയ
വടുവൻചാൽ: ഹയർ സെക്കണ്ടറി വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശിവപ്രിയ.  മാനന്തവാടി   എം.ജി.എം.  സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ശിവപ്രിയ ആദ്യമായിട്ടാണ് കഥകളി ഇനത്തിൽ സ്കുൾ കലോൽസവത്തിൽ മത്സരിക്കുന്നത്.പതിനൊന്ന് വർഷമായി  നൃത്ത   അധ്യാപകനായ  
    തൃശ്ശിലേരി സാബുവിന്റെ    കീഴിൽ  ക്ലാസ്സിക്കൽ നൃത്തത്തിൽ  പരിശീലനം നടത്തുന്ന ശിവപ്രിയ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. ബിസ്നസ് കാരനായ ഷജിലിന്റെയും  അഭിഭാഷകയായ   സ്മിജയുടെയും  മകളായ ശിവപ്രിയ ആറുമാസമായി സദനം ഷിജു എന്ന നൃത്ത അധ്യാപകന്റെ കീഴിൽ കഥകളി അഭ്യസിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മാനന്തവാടി  ഹിൽ ബ്ലൂംസ് സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി വസുദേവ് ആണ് സഹോദരൻ. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *