May 27, 2026

ആർട്ട് ഓഫ് ലിവിങ് മാനന്തവാടി സെന്ററിൽ നാഡി പരിശോധന ക്യാമ്പ് നടത്തും

0
IMG_20250903_200704
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി ആർട്ട് ഓഫ് ലിവിങ് യോഗ ആൻഡ് മെഡിറ്റേഷൻ സെന്ററിൽ നാഡി പരിശോധന ക്യാമ്പ് നടത്തും. സെപ്റ്റംബർ 7-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. ബാംഗ്ലൂർ ആശ്രമത്തിൽനിന്നുള്ള പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാർ നാഡി പരിശോധനയിലൂടെ രോഗനിർണയം നടത്തുകയും ആവശ്യമായ ചികിത്സയും മരുന്നുകളും നിർദേശിക്കുകയും ചെയ്യും.

 

നാഡി പരീക്ഷാ രീതി

 

ആയുർവേദത്തിലെ ഒരു പുരാതന രോഗനിർണയ രീതിയാണ് നാഡി പരീക്ഷ. നാഡിമിടിപ്പ് പരിശോധിക്കുന്നതിലൂടെ ഒരാളുടെ ശാരീരികവും മാനസികവുമായ അവസ്ഥ, വാത-പിത്ത-കഫ ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, രോഗത്തിന്റെ ഘട്ടം എന്നിവ മനസ്സിലാക്കാൻ ഡോക്ടർക്ക് സാധിക്കും. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി കൃത്യമായ ചികിത്സ നൽകാനും ഇത് സഹായിക്കുന്നു. ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ക്യാമ്പിൽ ലഭിക്കും.

 

പരിശോധനയ്ക്ക് എത്തുമ്പോൾ

 

നാഡി പരിശോധനയ്ക്ക് വരുന്നവർ ഒഴിഞ്ഞ വയറ്റിൽ അല്ലെങ്കിൽ ഭക്ഷണം കഴിച്ച ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞു മാത്രമേ എത്താവൂ. പരിശോധനാ ഫീസ് 200 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 9475460570, 8943130570 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

ആർട്ട് ഓഫ് ലിവിങ് സെന്ററിൽ യോഗ, പ്രാണായാമം, ധ്യാനം, സുദർശന ക്രിയ എന്നിവയും അഭ്യസിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കൃഷ്ണൻ ഉപാസന, അധ്യാപകരായ എ.കെ. ശശിധരൻ, എം.കെ. വിനീഷ്, വോളണ്ടിയർ വിനീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *